രാജ്യസഭാ തിരഞ്ഞെടുപ്പ് മാര്‍ച്ച് 21ന്

Posted on: March 6, 2016 12:24 pm | Last updated: March 6, 2016 at 12:24 pm

rajya sabhaതിരുവനന്തപുരം: ഏപ്രിലില്‍ ഒഴിവുവരുന്ന 13 രാജ്യസഭാ സീറ്റുകളിലേക്കുളള തിരഞ്ഞെടുപ്പ് ഈ മാസം 21ന് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എ കെ ആന്റണി, കെ എന്‍ ബാലഗോപാല്‍, ടി എന്‍ സീമ എന്നിവര്‍ കാലാവധി പൂര്‍ത്തിയാക്കുന്ന മൂന്ന് ഒഴിവുകളിലേക്കാണ് കേരളത്തില്‍ തിരഞ്ഞെടുപ്പു നടത്തുക. പഞ്ചാബ് (അഞ്ച്) അസാം (രണ്ട്) ഹിമാചല്‍പ്രദേശ് (ഒന്ന്) ത്രിപുര (ഒന്ന്) നാഗാലാന്റ്(ഒന്ന്) എന്നിങ്ങനെയാണ് മറ്റ് ഒഴിവുകള്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഈ മാസം 11 ഉം പത്രിക പിന്‍വലിക്കാനുളള അവസാന തിയ്യതി 14 ഉം ആണ്. 21ന് അഞ്ച് മണിക്ക് വേട്ടെണ്ണല്‍ നടക്കും.