മഹാരാഷ്ട്ര കൂട്ടകുരുതി: യുവാവ് സഹോദരിയെ പീഡിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്

Posted on: March 6, 2016 12:39 am | Last updated: March 6, 2016 at 12:02 am

rapeമുബൈ: മഹാരാഷ്ട്രയിലെ താനെയില്‍ ഒരു കുടുംബത്തിലെ 14 പേരെ കൊന്നശേഷം ജീവനൊടുക്കിയ യുവാവ് മാനസികാസ്വാസ്ഥ്യമുള്ള ഇളയ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്. യുവാവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സഹോദരി സുബിയ സോജിഫ് ബുര്‍മാലിനെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊലയാളിയായ കസര്‍വാഡാവാലി സ്വദേശി ഹസ്‌നെന്‍ അന്‍വര്‍ വരേകര്‍ മാനസിക രോഗിയായിരുന്നെന്നും സഹോദരി വെളിപ്പെടുത്തിയതായി ദി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
ജീവനൊടുക്കിയ ഹസ്‌നേനു 67 ലക്ഷം രൂപം ബാധ്യത ഉള്ളതായാണ് റിപ്പോര്‍ട്ട്. പല പ്രാവശ്യമായി ബന്ധുക്കളുടെ പക്കല്‍ നിന്നാണ് ഇയാള്‍ പണം കടം വാങ്ങിയിരുന്നത്. ബിനിനസ് ആവശ്യങ്ങള്‍ക്കാണ് പണം വാങ്ങിയിരുന്നത്. കൊലപാതകത്തിനു അഞ്ച് മാസം മുമ്പ് മജ്‌വാദയില്‍ ഇയാള്‍ മുറി വാടകക്കു എടുത്തിരുന്നു. എന്നാല്‍ ഇതു എന്തിനാണെന്നു വ്യക്തമല്ലെന്നു അന്വേഷണ സംഘം അറിയിച്ചു.കഴിഞ്ഞ ഫെബ്രുവരി 28നാണ് മാതാപിതാക്കളെയും ഭാര്യയെയും മൂന്നു മാസം പ്രായമായ മകളെയും ഉള്‍പ്പെടെ 14 പേരെ കൊലപ്പെടുത്തിയശേഷം ഹസ്‌നെന്‍ ജീവനൊടുക്കിയത്.