ഐജി സുരേഷ്‌രാജ് പുരോഹിതിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

Posted on: March 5, 2016 4:44 pm | Last updated: March 5, 2016 at 4:44 pm

ig.jpg.image.784.410തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകന്‍ പോലീസ് വാഹനം ഓടിച്ചതിന് ഐജി സുരേഷ്‌രാജ് പുരോഹിതിനെതിരെ കേസെടുക്കാന്‍ ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. സംഭവത്തില്‍ കേസെടുക്കാത്ത വിയ്യൂര്‍ എസ്‌ഐക്കെതിരെയും അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.

രാമവര്‍മപുരം പോലീസ് അക്കാദമി ഐജി സുരേഷ്‌രാജ് പുരോഹിതിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ അക്കാദമി ക്യാമ്പസിനകത്ത് ഔദ്യോഗിക സര്‍ക്കാര്‍ വാഹനം ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്ത് വന്നിരുന്നു. അഞ്ച് മിനിറ്റഅ വീതം ദൈര്‍ഘ്യമുള്ള മൂന്ന് ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഐജി വാഹനത്തില്‍ ഇരിക്കുന്നില്ലെങ്കിലും പോലീസ് ഡ്രൈവര്‍ വലത് വശത്തെ സീറ്റിലുണ്ട്.

മൂന്ന് വീഡിയോകളിലും വ്യത്യസ്ത വാഹനങ്ങളാണ് ഓടിക്കുന്നത്. ഒരു വീഡിയോയില്‍ തൃശൂര്‍ റേഞ്ച് ഐജിയുടെ വാഹനമാണെങ്കില്‍ മറ്റൊന്നില്‍ പോലീസ് അക്കാദമി ഐജിയുടേതാണ്. ഔദ്യോഗിക കൊടിയും നെയിം ബോര്‍ഡും വീഡിയോകളില്‍ കണാം. പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ഐജിയുടെ മകന്‍.