ഉപഭോക്താക്കള്‍ക്ക് സൗജന്യ വിമാനയാത്രക്ക് അവസരമൊരുക്കി ജോയ് ആലുക്കാസ്

Posted on: March 3, 2016 3:20 pm | Last updated: March 3, 2016 at 3:20 pm

joy alukkasദുബൈ: ഫെസ്റ്റിവല്‍ ഓഫ് ജോയ്, പ്രത്യേക വാലന്റൈന്‍സ് ഡേ കളക്ഷന്‍ എന്നിവയുമായി പുതുവര്‍ഷം ആരംഭിച്ച ജോയ് ആലുക്കാസ്, ജി സി സി രാജ്യങ്ങളില്‍ അങ്ങോളമിങ്ങോളമുള്ള ഉപഭോക്താക്കള്‍ക്കായി ഇത്തവണ അവരുടെ സ്വപ്‌ന നഗരങ്ങളിലേക്കുള്ള യാത്രകള്‍ സാക്ഷാത്കരിക്കാന്‍ അവസരമൊരുക്കുന്നു.

പ്രിയപ്പെട്ട ഉപഭോക്താക്കളാണ് 29 വര്‍ഷം മുമ്പ് ബിസിനസ് തുടങ്ങിയതു മുതല്‍ തങ്ങളുടെ മുതല്‍കൂട്ടെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ് പറഞ്ഞു. വികസനത്തിലും വ്യാപനത്തിലും പുതിയ നഗരങ്ങളില്‍ സാന്നിധ്യം നേടുന്നതിലും ഉപഭോക്താക്കളാണ് ഞങ്ങള്‍ക്ക് എന്നും പ്രചോദനവും പ്രോത്സാഹനവുമായി വര്‍ത്തിച്ചത്. ഞങ്ങളുടെ സീസണല്‍ ഓഫറുകളും പ്രമോഷനുകളും ഈ സഹകരണത്തിന് ഞങ്ങളുടെ ഭാഗത്തുനിന്നും ഏറ്റവും മികച്ചത് തിരിച്ചുകൊടുക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

10 രാജ്യങ്ങളിലായുള്ള 120 ഷോറൂമുകളില്‍ 22 ക്യാരറ്റ് സ്വര്‍ണം മാറ്റിയെടുക്കുമ്പോള്‍ 0 ശതമാനം പണിക്കുറവും പോള്‍ക്കി ആഭരണങ്ങളില്‍ 70 ശതമാനം ഡിസ്‌കൗണ്ടും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 2016 ഏപ്രില്‍ രണ്ട് വരെ 22 ക്യാരറ്റിന്റെ എട്ട് ഗ്രാം സ്വര്‍ണ നാണയങ്ങളില്‍ പണിക്കൂലിയും ഉണ്ടായിരിക്കുന്നതല്ല.