ഖുര്‍ആന്‍ പാരായണ മത്സരം

Posted on: March 2, 2016 8:55 pm | Last updated: March 2, 2016 at 8:55 pm

reading-the-Quranദോഹ: കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘മലപ്പുറം പെരുമ’യുടെ ഭാഗമായി സ്‌ട്രൈറ്റ്പാത്ത് വനിതകള്‍ക്ക് ഖുര്‍ആന്‍ പാരായണ മത്സരവും ഇസ്‌ലാമിക പ്രസംഗ മത്സരവും സംഘടിപ്പിക്കുന്നു. നാളെ രാത്രി ഏഴു മുതല്‍ അല്‍ അറബി സ്റ്റേഡിയത്തിനു സമീപമുള്ള കേരള ഇസ്‌ലാമിക് സെന്ററിലാണ് പിരപാടി.
മലപ്പുറം പെരുമയുടെ ഭാഗമായി ഗീന്‍വേവ്‌സിന്റെ നേതൃത്വത്തില്‍ കായിക മത്സരങ്ങള്‍ ഈ മാസം 11ന് ഉച്ചക്ക് രണ്ടു മുതല്‍ അബൂ ഹമൂറ അല്‍ ജസീറ അക്കാദമിയില്‍ നടക്കും. മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക മത്സരങ്ങള്‍ ഉണ്ടാകും. പുരുഷന്‍മാര്‍ക്കായി ഫുട്‌ബോള്‍, കമ്പവലി മത്സരങ്ങളും നടക്കും. ക്രിക്കറ്റ് മല്‍സരം പിന്നീട് നടക്കും.വിവരങ്ങള്‍ക്ക്: 55692648.