Connect with us

Qatar

മോളി പോളിക്ക് യാത്രയയപ്പ് നല്‍കി

Published

|

Last Updated

മോളി പോളിക്ക് കരിഷ്മാ കുടുംബം യാത്രയയപ്പ് നല്‍കുന്നു

ദോഹ: 36 വര്‍ഷത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന സാമൂഹിക പ്രവര്‍ത്തകയും കരിഷ്മാ ആര്‍ട്‌സിന്റെ ജോ. സെക്രട്ടറിയുമായ മോളി പോളിക്ക് കരിഷ്മാ കുടുംബം യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് റാഫി മാത്യു അധ്യക്ഷത വഹിച്ചു. ഐ സി സി പ്രസിഡന്റ് ഗിരീഷ് കുമാര്‍ ഉപഹാരം സമ്മാനിച്ചു. സിനിമാ നാടക അഭിനേതാവ് കെ കെ സുധാകരന്‍, ആനി വര്‍ഗീസ്, രാജു പൊടിയന്‍, മുഹമ്മദലി കൊയിലാണ്ടി സംസാരിച്ചു.
ഹൊറൈസണ്‍ ഗ്രൂപ്പ് സാരഥികളായ രാജന്‍, പുളിമൂട്ടില്‍ തോമസ് എന്നിവര്‍ മുഖ്യാഥിതികളായിരുന്നു. കരിഷ്മാ കുടുംബാംഗങ്ങളായ സി പി അജിത് കുമാര്‍, പി എ അബ്ദുസ്സലാം, ഹെല്‍ന തോമസ്, ഏബിള്‍ ജോബ്, ആല്‍വിന്‍ അജി, എവിന്‍ ബാബു, നീല്‍ അഗസ്റ്റിന്‍, ആല്‍വിന്‍ ബാബു, സ്റ്റിഫാനി ജോഷി, ഡോണ്‍, ഗജ തോമസ്, അജി വിന്‍സെന്റ് എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

---- facebook comment plugin here -----

Latest