സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു

Posted on: March 1, 2016 12:00 pm | Last updated: March 1, 2016 at 7:04 pm
SHARE

awardതിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി തിരവഞ്ചൂര്‍ രാധാകൃഷ്ണനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സനല്‍ കുമാര്‍ ശശിധരന്റെ ഒഴിവു ദിവസത്തെ കളി നേടി. അമീബ മികച്ച രണ്ടാമത്തെ ചിത്രം(സംവിധാനം മനോജ് കാന). ദുല്‍ഖര്‍ സല്‍മാന്‍ (ചാര്‍ലി)നടനായും നടിയായി പാര്‍വ്വതിയും (എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി) തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് (ചാര്‍ലി) സ്വഭാവനടന്‍ പ്രേം പ്രകാശ് , സ്വഭാവനടി അഞ്ജലിഉപാസന. ബാലതാരം മാസ്റ്റര്‍ ഗൗരവ് (ബെന്‍) ജാനകി മേനോന്‍ (മാല്‍ഗുഡി ഡെയ്‌സ്) നവാഗത സംവിധായികയായി ശ്രീബാല കെ മേനോനും അര്‍ഹയായി. 73 ചിത്രങ്ങളാണ് ഇക്കുറി സംവിധായകന്‍ മോഹന്‍ അധ്യക്ഷനായ ജൂറിക്കു മുന്നിലെത്തിയത്.

മറ്റു പുരസ്‌കാര ജേതാക്കള്‍

ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം: എന്നു നിന്റെ മൊയ്തീന്‍ (സംവിധാനം: ആര്‍.എസ്. വിമല്‍)

തിരക്കഥാകൃത്ത്: ആര്‍.ഉണ്ണി, മാര്‍ട്ടിന്‍ പ്രക്കാട്ട് (ചാര്‍ളി)

ഛായാഗ്രഹണം: ജോമോന്‍ ടി. ജോണ്‍ (ചാര്‍ളി, എന്നു നിന്റെ മൊയ്തീന്‍)

സംഗീത സംവിധാനം: രമേശ് നാരായണന്‍ (ശാരദാംബരം, ചിത്രം: എന്നു നിന്റെ മൊയ്തീന്‍)

പശ്ചാത്തല സംഗീതം: ബിജിബാല്‍ (ചിത്രങ്ങള്‍: പത്തേമാരി, നീന)

ഗാനരചയിതാവ്: റഫീഖ് അഹമ്മജ് (കാത്തിരുന്ന് കാത്തിരുന്ന്, ചിത്രം: എന്നു നിന്റെ മൊയ്തീന്‍)

പിന്നണി ഗായകന്‍: പി. ജയചന്ദ്രന്‍ (ഞാനൊരു മലയാളി, ചിത്രം: ജിലേബി)

പിന്നണി ഗായിക: മധുശ്രീ നാരായണന്‍

എഡിറ്റിംഗ്: മനോജ്(ഇവിടെ)

കലാസംവിധാനം: സന്ദീപ്(ചാര്‍ലി)

ശബ്ദമിശ്രണം: എംആര്‍ രാജാകൃഷ്ണന്‍

സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി(എന്ന് നിന്റെ മൊയ്തീന്‍)

മേക്കപ്പ്മാന്‍: രാജേഷ് നെന്‍മാറ(നിര്‍ണായകം)

വസ്ത്രലാങ്കാരം: നിസാര്‍ (ജോ ആന്‍ഡ് ബോയ്)

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്: ശരത് (ഇടവപ്പാതി),എയ്ഞ്ചല്‍ ഷിജോയ്

നൃത്തസംവിധാനം: ശ്രീജിത്ത് (ജോ ആന്‍ഡ് ബോയ്)

കഥ: ഹരികുമാര്‍(കാറ്റും മഴയും)

പ്രത്യേക ജൂറി അവാര്‍ഡ്

ജയസൂര്യ(ലുക്കാ ചുപ്പി,സുസു സുധി വാത്മീകം

ജോയ് മാത്യു(മോഹവലയം)

ജോജു ജോര്‍ജ് (ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര)

ശ്രേയ ജയദീപ്(അമര്‍ അക്ബര്‍ അന്തോണി)

LEAVE A REPLY

Please enter your comment!
Please enter your name here