സീതാറാം യെച്ചൂരിക്ക് വധഭീഷണി

Posted on: February 27, 2016 9:07 pm | Last updated: February 27, 2016 at 9:07 pm
SHARE

sitharam yechuriന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിക്ക് വധഭീഷണി. ഫോണിലൂടെയാണ് അജ്ഞാതന്‍ ഭീഷണി മുഴക്കിയത്. യെച്ചൂരി മന്ദിര്‍ മാര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഹൈദരാബാദ് സര്‍വകലാശാല, ജെഎന്‍യു പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും സംഘപരിവാറിന് എതിരെ പരസ്യമായി രംഗത്തെത്തിയതുമാണ് ഭീഷണിക്ക് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഈ പ്രശ്‌നങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും നിലപാടുകളില്‍ മാറ്റം വരുത്തണമെന്നും ഭീഷണിയില്‍ ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here