2018 മുതല്‍ യു എ ഇ വാറ്റ് നടപ്പാക്കും

Posted on: February 25, 2016 2:46 pm | Last updated: February 25, 2016 at 2:46 pm
SHARE
SD
ഉബൈദ് ഹുമൈദ് അല്‍ തായര്‍

ദുബൈ: 2018 ജനുവരി മുതല്‍ രാജ്യത്ത് മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കുമെന്ന് യു എ ഇ സാമ്പത്തികകാര്യ സഹ മന്ത്രി ഉബൈദ് ഹുമൈദ് അല്‍ തായര്‍ വ്യക്തമാക്കി. അടുത്തവര്‍ഷം ആദ്യം ഒന്നു മുതലാണ് അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി രാജ്യത്ത് നടപ്പാക്കുക.
അന്താരാഷ്ട്ര നാണയ നിധി എം ഡി ക്രിസ്റ്റ്യന്‍ ലഗാര്‍ഡെയുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് വാറ്റ് നടപ്പാക്കുമെന്ന് യു എ ഇ മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തിടെ ജി സി സി രാജ്യങ്ങള്‍ വാറ്റ് നടപ്പാക്കാമെന്ന് അന്താരാഷ്ട്ര നാണയനിധി അധികൃതരോട് സമ്മതിച്ചിരുന്നു. ഇതിനായി 2018 ജനുവരി ഒന്നു മുതല്‍ 2019 ജനുവരി ഒന്ന് വരെയുള്ള സമയാണ് മൂല്യവര്‍ധിത നികുതി നടപ്പാക്കാനായി വിവിധ ജി സി സി രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അല്‍ തായര്‍ പറഞ്ഞു. ഈ കാലഘട്ടത്തിനിടയില്‍ മൂല്യവര്‍ധിത നികുതി നടപ്പില്‍ വരുത്താമെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുമായുള്ള ചര്‍ച്ചയില്‍ രാജ്യങ്ങള്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. രാജ്യത്തെ സ്വകാര്യ കമ്പനികള്‍ക്ക് വാറ്റ് നടപ്പാക്കുന്നതില്‍ നികുതി സംബന്ധമായ കാര്യങ്ങളില്‍ സാവകാശം വേണ്ടതിനാലാണ് യു എ ഇ രണ്ടുവര്‍ഷത്തെ സമയം ആവശ്യപ്പെട്ടിരിക്കുന്നത്. 100 ഭക്ഷ്യവസ്തുക്കളെ വാറ്റില്‍നിന്ന് ഒഴിവാക്കും.
സൈക്കിളുകള്‍, ആരോഗ്യ സംരക്ഷണ വസ്തുക്കള്‍ എന്നിവക്കൊപ്പം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടവക്കും നികുതി ബാധകമാകില്ല. വാറ്റ് നടപ്പാക്കുന്നതോടെ 1,200 കോടി ദിര്‍ഹം അധിക നികുതി വരുമാനമാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here