കേരള മുസ്‌ലിം ജമാഅത്ത് ആലപ്പുഴ ജില്ലാകമ്മിറ്റി നിലവില്‍വന്നു

Posted on: February 24, 2016 7:23 pm | Last updated: February 24, 2016 at 7:23 pm

ആലപ്പുഴ: കേരള മുസ്‌ലിം ജമാഅത്തിന്റെ ജില്ലാ രൂപവത്കരണ സമ്മേളനം ആലപ്പുഴ ഹാശിമിയ്യയില്‍വെച്ച് നടന്നു. ജില്ലാ അഡ്‌ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ എം എം ഹനീഫ് മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ പ്രസിഡന്റ് സയ്യിദ് ഹാമിദ് ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ് എം എ സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ എം എ റഹിം തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, എ ത്വാഹാ മുസ്‌ലിയാര്‍, പി കെ മുഹമ്മദ് ബാദ്ഷാ സഖാഫി, ഡോ. ഫസല്‍ റഹ്മാന്‍, യു എം ഹനീഫാ മുസ്‌ലിയാര്‍, എസ് നസീര്‍, സൂര്യ ഷംസുദ്ദീന്‍, മുട്ടം അബ്ദുസ്സലാം സഖാഫി, തമിം സഖാഫി പ്രസംഗിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഭാരവാഹികളായി ഹാജി എം എം ഹനീഫ് മൗലവി(പ്രസിഡന്റ്), ടി എ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, ബി എസ് ദിനാര്‍, അബ്ദുന്നാസര്‍ തങ്ങള്‍, പി ഇ മൂസക്കുട്ടി(വൈസ് പ്രസിഡന്റുമാര്‍), എസ് നസീര്‍(ജനറല്‍ സെക്രട്ടറി), എം കബീര്‍, എ ജമാല്‍ഖാന്‍, സി എ കാസിം, അബ്ദുര്‍റഷീദ് ആഞ്ഞിലിശേരില്‍(സെക്രട്ടറിമാര്‍), ഷാഹുല്‍ഹമീദ് കളീക്കല്‍(ഫിനാന്‍സ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.