ഏപ്രില്‍ 13ന് സിറിയയില്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് നടന്നേക്കും

Posted on: February 24, 2016 5:05 am | Last updated: February 24, 2016 at 1:06 am

ദമസ്‌കസ്: ഏപ്രില്‍ 13ന് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് നടത്താന്‍ സിറിയന്‍ പ്രസിഡന്റ് ബശറുല്‍ അസദ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സിറിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം 27 മുതല്‍ റഷ്യയും അമേരിക്കയും വെടിനിര്‍ത്തല്‍ കരാറിലെത്തുമെന്ന സംയുക്ത പ്രസ്താവന പുറത്തുവന്നതിന് ശേഷമാണ് അസദിന്റെ ഈ തീരുമാനമെന്ന് അറിയുന്നു. സിറിയന്‍ ഭരണ ഘടന പ്രകാരം നാല് വര്‍ഷം കൂടുമ്പോഴാണ് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. 2012ലായിരുന്നു സിറിയയില്‍ അവസാന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് നടന്നത്.