പാക് പതാകയുമായി പ്രകടനം: ശ്രീനഗറില്‍ പോലീസും പ്രതിഷേധക്കാരുമായി ഏറ്റുമുട്ടി

Posted on: February 19, 2016 4:17 pm | Last updated: February 19, 2016 at 4:17 pm

srinagarശ്രീനഗര്‍: ജെഎന്‍യു സംഭവങ്ങളുടെ തുടര്‍ച്ചയായി ജമ്മു കാശ്മീരിലെ ശ്രീനഗറിലും സംഘര്‍ഷം. പാക്കിസ്ഥാന്റെയും ഐഎസിന്റെയും പതാകയേന്തി യുവാക്കള്‍ ശ്രീനഗറില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. അഫ്‌സല്‍ ഗുരുവിനെ പിന്തുണച്ചു മുദ്രാവാക്യങ്ങള്‍ വിളിച്ച പ്രതിഷേധക്കാര്‍ ‘നന്ദി ജെഎന്‍യു’ എന്ന് എഴുതിയ ബാനറുകളും ഉയര്‍ത്തിക്കാട്ടി.

ഇരുന്നൂറോളം വരുന്ന അക്രമികള്‍ സുരക്ഷാസേന്ക്ക് നേരെ കല്ലെറിഞ്ഞു. ഇതേത്തുടര്‍ന്ന് പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പോലീസുകാരടക്കം എട്ടോളം പേര്‍ക്ക് പരിക്കേറ്റതായാണു വിവരം.