ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് സിപിഎം

Posted on: February 18, 2016 1:29 pm | Last updated: February 19, 2016 at 8:45 am
SHARE

cpimന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യം വേണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യമാണ് കേന്ദ്രകമ്മിറ്റി യോഗം തള്ളിയത്. എന്നാല്‍, നീക്കുപോക്കിന്റെ കാര്യം സംസ്ഥാന തലത്തില്‍ തീരുമാനിക്കാമെന്നും. ഇതിനു തന്നെയാണ് സാധ്യത കൂടുതലെന്നും. കേന്ദ്ര കമ്മിറ്റി നിരീക്ഷിച്ചു. സഖ്യനീക്കത്തെ കേന്ദ്രകമ്മിറ്റിയില്‍ ഭൂരിപക്ഷ അംഗങ്ങളും എതിര്‍ത്തു. കേരളത്തിലെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും തോമസ് ഐസക്കും ഒഴികെ കേരളത്തില്‍ നിന്നു സംസാരിച്ചവരെല്ലാം കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ത്തിരുന്നു.

സഖ്യമില്ലെങ്കില്‍ പാര്‍ട്ടിക്ക് തിരിച്ചുവരാനാകില്ലെന്ന് ബംഗാളില്‍ നിന്നു സംസാരിച്ച ഗൗതംദേവ് ചൂണ്ടിക്കാട്ടി. സഖ്യമുണ്ടാക്കിയാല്‍ കേരളത്തില്‍ വലിയ തിരിച്ചടിയാകുമെന്ന് എ.വിജയരാഘവന്‍ പറഞ്ഞു.

പൊളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നപ്പോഴും സഖ്യം സംബന്ധിച്ച് തീരുമാനമായിരുന്നില്ല. കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനെ എതിര്‍ത്തും അനുകൂലിച്ചുമുള്ള അഭിപ്രായങ്ങള്‍ കേന്ദ്ര കമ്മിറ്റി പരിഗണിക്കട്ടെ എന്നതു മാത്രമാണ് പിബിയില്‍ തീരുമാനിച്ചിരുന്നത്. കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന നിലപാടായിരുന്നു പിബിയില്‍ ഭൂരിപക്ഷം.

LEAVE A REPLY

Please enter your comment!
Please enter your name here