ജെഎന്‍യു:എന്‍ഐഎ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി; വിദ്യാര്‍ഥി പ്രതിഷേധം ശക്തം

Posted on: February 16, 2016 2:24 pm | Last updated: February 17, 2016 at 3:14 pm
SHARE

jnuന്യൂഡല്‍ഹി: ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഡല്‍ഹി പൊലീസ് അന്വേഷിക്കുന്ന സാഹചര്യത്തില്‍ പെട്ടെന്ന് എന്‍ഐഎക്ക് കേസ് കൈമാറാന്‍ കോടതി ഉത്തരവിടേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

അതേ സമയം ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ വിട്ടയ്ക്കണമെന്നു ആവശ്യപ്പെട്ടുള്ള വിദ്യാര്‍ഥി പ്രതിഷേധം ശക്തമാകുന്നു. വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി സര്‍വകലാശാല അധ്യാപകരും രംഗത്തെത്തി. ജനാധിപത്യ വിരുദ്ധമായി പട്യാല ഹൗസ് കോടതിയില്‍ അരങ്ങേറിയ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച അഭിഭാഷകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അധ്യാപകര്‍ ആവശ്യപ്പെട്ടു. നൂറിലധികം അധ്യാപകരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കണമെന്നു ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ആവശ്യപ്പെട്ടു.

ഇതേസമയം, ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. അധ്യാപകരെയും മാധ്യമപ്രവര്‍ത്തകരെയും മര്‍ദിച്ചത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. കുറ്റക്കാര്‍ക്കതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here