കോണ്‍കോസ് ഡി ഉദ്ഘാടന സജ്ജം

Posted on: February 10, 2016 5:31 pm | Last updated: February 10, 2016 at 5:31 pm

concos dദുബൈ: 330 കോടി ദിര്‍ഹം ചെലവ് ചെയ്ത് ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നിര്‍മിച്ച കോണ്‍കോസ് ഡി യുടെ ഉദ്ഘാടനം താമസിയാതെ നടക്കും. 2000 നിവാസികളെ പങ്കെടുപ്പിച്ച് പരീക്ഷണ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം നടന്നു. കുട്ടികള്‍, സ്ത്രീകള്‍, ഭിന്ന ശേഷിയുള്ളവര്‍ തുടങ്ങിയവര്‍ യാത്രക്കാരായി എത്തുകയും സൗകര്യങ്ങള്‍ നോക്കിക്കാണുകയും ചെയ്തു.

കോണ്‍കോസ് ഡി യില്‍ നിരവധി ഭക്ഷ്യശാലകളും ഏര്‍പെടുത്തിയിട്ടുണ്ടെന്നും ദുബൈ എയര്‍പോര്‍ട് സി ഇ ഒ പോള്‍ ഗ്രിഫിത്ത് പറഞ്ഞു. 2020 ഓടെ 780 കോടി ഡോളറിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നടത്തുക. നിലവില്‍ പ്രതിവര്‍ഷം 7.5 കോടി യാത്രക്കാരെ ഉള്‍കൊള്ളാനുള്ള ശേഷിയുണ്ട്.
കോണ്‍കോസ് ഡി യുടെ ഉദ്ഘാടനത്തോടെ അത് ഒമ്പത് കോടി യാത്രക്കാര്‍ എന്ന നിലയിലാകുമെന്നും പോള്‍ ഗ്രിഫിത്ത് അറിയിച്ചു.