സിയാച്ചിനില്‍ ഹിമപാതത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും

Posted on: February 6, 2016 9:03 am | Last updated: February 6, 2016 at 5:29 pm
SHARE

siyachenന്യൂഡല്‍ഹി: സിയാച്ചിന്‍ സൈനിക പോസ്റ്റിലുണ്ടായ ഹിമപാതത്തില്‍ മരിച്ച് 10 സൈനികരില്‍ ഒരു മലയാളി സൈനികനും ഉള്‍പ്പെടുന്നു. കൊല്ലം മണ്‍റോം തുരുത്ത് സ്വദേശിയായ ലാന്‍സ് നായിക് ബി സുധീഷാണ് മരിച്ചത്. മണ്‍റോം തുരുത്ത് കൊച്ചൊടുക്കത്ത് വീട്ടില്‍ ബ്രഹ്മ പുത്രന്‍-പുഷ്പവല്ലി ദമ്പതികളുടെ ഇളയമകനാണ് മരിച്ച സുധീഷ്. ഭാര്യ ശാലു. രണ്ടുവര്‍ഷം മുമ്പായിരുന്നു സുധീഷിന്റെ വിവാഹം. നാല് മാസം പ്രായമുള്ള മകളുണ്ട്.

മദ്രാസ് റെജിമെന്റില്‍ പെടുന്ന സൈനിക സംഘത്തില്‍ സുധീഷിനെ കൂടാതെ നാല് തമിഴ്‌നാട് സ്വദേശികളും മൂന്ന് കര്‍ണാടക സ്വദേശികളും മരിച്ചതായി സ്ഥിരീകരിച്ചു. മറ്റുള്ളവര്‍ ആന്ധ്ര, മഹാരാഷ്ട്ര സ്വദേശികളാണ്. സൈനിക പോസ്റ്റ് ടണ്‍ കണക്കിന് വരുന്ന മഞ്ഞ് പാളികള്‍ക്കടിയിലായതിനാല്‍ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കരസേനയിലും വ്യോമസേനയിലും പ്രത്യേക പരിശീലനം ലഭിച്ച സൈനികരാണ് തിരച്ചില്‍ നടത്തുന്നത്.