യുവാവിനെ അടിച്ചുകൊന്ന കേസ്: എല്ലാ പ്രതികളേയും പൊലീസ് പിടികൂടി

Posted on: February 2, 2016 6:30 pm | Last updated: February 3, 2016 at 11:26 am
SHARE

vakkam-crimeതിരുവനന്തപുരം:വക്കത്ത് യുവാവിനെ തല്ലിക്കൊന്ന സംഭവത്തിലെ എല്ലാ പ്രതികളേയും പൊലീസ് പിടികൂടി.സതീഷ്, സന്തോഷ്, വിനായക്, കിരണ്‍ എന്നിവരാണ് പിടിയിലായത്.

പ്രതികളിലൊരാളായ വിനായകനെ ഇന്നു രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മറ്റുള്ള പ്രതികളേയും പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിനായക് പിടിയിലായത്.

തിരുവനന്തപുരം കടയ്ക്കാവൂര്‍ റെയില്‍വേ ക്രോസിന് സമീപമാണ് ഇന്നലെ പട്ടാപ്പകല് യുവാവിനെ തല്ലിക്കൊന്നത്. വക്കം സ്വദേശി ഷബീറിനെയാണ് നാലു പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൊലയ്ക്ക് പിന്നില്‍ മുന്‍വൈരാഗ്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷബീറിന്റെ സുഹൃത്ത് ഉണ്ണികൃഷ്ണന്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.