സെല്‍ഫിയെടുക്കവേ വിദ്യാര്‍ഥി ട്രെയിനിടിച്ച് മരിച്ചു

Posted on: February 1, 2016 11:37 pm | Last updated: February 1, 2016 at 11:37 pm
SHARE

selfieചെന്നൈ: സെല്‍ഫിയെടുക്കുന്നതിനിടയില്‍ വിദ്യാര്‍ഥി ട്രെയിനിടിച്ച് മരിച്ചു. പൂണാമല്ലി അണ്ണാ നഗര്‍ ഗസര്‍ക്കാര്‍ സകൂളിലെ ദിനേഷ് കുമാര്‍ എന്ന 17 കാരനാണ് ദാരുണമായി മരിച്ചത്. ഞായാറാഴ്ച വൈകിട്ട് വിദ്യാര്‍ഥികളോടൊപ്പം ട്രെയിന്‍ പശ്ചാത്തലമാക്കി സെല്‍ഫിയെടുക്കുന്നതിനിടയിലായിരുന്നു അപകടം. സബര്‍ബന്‍ ട്രെയിന്‍ വേഗത്തില്‍ വന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു അതിന് മുന്നില്‍ നിന്ന് വിദ്യാര്‍ഥി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. ട്രെയിനിടിച്ച വിദ്യാര്‍ഥി തത്ക്ഷണം മരിച്ചുവെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ അന്വേഷണം നടക്കും.
സെല്‍ഫിയെടുക്കുന്നതിനിടെ മുംബൈയില്‍ ഏതാനും ദിവസം മുമ്പ് ഒരു പെണ്‍കുട്ടിയും യുവാവും കടലില്‍ വീണ് മരിച്ചിരുന്നു. ആളുകള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സെല്‍ഫി ഭ്രമം ‘സെല്‍ഫിറ്റിസ്’ എന്ന മനോരോഗത്തിന് ഇടയാക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.