മനസ്സാക്ഷിയുടെ ശക്തിയാണ് എന്റെ ശക്തി: ഉമ്മന്‍ ചാണ്ടി

Posted on: January 28, 2016 2:57 pm | Last updated: January 28, 2016 at 9:55 pm
SHARE

oommen-chandy-press-meetമലപ്പുറം: മനസാക്ഷിയുടെ ശക്തിയാണ് തന്റെ കരുത്തെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളാര്‍ കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവുണ്ടായ സാഹചര്യത്തില്‍ രാജിവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജിവെക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തിന് രാജിവെക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

മനസ്സാക്ഷിക്ക് മുന്നില്‍ താന്‍ തെറ്റ് ചെയ്തിട്ടില്ല. ധാര്‍മികതക്കും അപ്പുറത്താണ് മനസ്സാക്ഷിയുടെ ശക്തി. അതാണ് തനിക്ക് കരുത്ത് പകരുന്നത്. ഘടകക്ഷി നേതാക്കളുമായും ഹൈക്കമാന്‍ഡുമായും സംസാരിച്ച ശേഷം വേണ്ടത് ചെയ്യുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ബാബുവിനെതിരായ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്ത കാര്യവും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് ചൂണ്ടിക്കാട്ടി.