മഹല്ലുകളില്‍ ചിദ്രതയുണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തുക: എസ്എംഎ

Posted on: January 28, 2016 8:57 am | Last updated: January 28, 2016 at 8:57 am
SHARE

മലപ്പുറം: അഹ്‌ലുസ്സുന്നയുടെ ആശയങ്ങളില്‍ അടിയുറച്ച് മഹല്ലുകളിലെ മുഴുവന്‍ ജനങ്ങളേയും വിശ്വാസത്തിലെടുത്ത് കാലങ്ങളായി സൗഹാര്‍ദത്തോടെയും പരസ്പര സഹകരണത്തോടെയും നടന്ന് വരുന്ന മഹല്ലുകളില്‍ സ്വാര്‍ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി ചിദ്രത സൃഷ്ടിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് എസ് എം എ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വഖഫ് ബോര്‍ഡ് അടക്കമുള്ള അധികാര സ്വാധീനങ്ങള്‍ ഉപയോഗിച്ച് മഹല്ലുകളെ ചൊല്‍പടിയിലാക്കാനുള്ള ചേളാരി വിഭാഗത്തിന്റെ നടപടികളെ ശക്തമായി നേരിടുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
യോഗത്തില്‍ സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹബീബ്‌കോയ ചെരക്കാപ്പറമ്പ്, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, കെ എം എ റഹീം, പത്തപ്പിരിയം അബ്ദുര്‍റശീദ് സഖാഫി, അബ്ദുലത്തീഫ് മുസ്‌ലിയാര്‍, മുഹമ്മദ് ഖാസിംകോയ, പി അബ്ദു ഹാജി, വി ടി ഹമീദ് ഹാജി, സുലൈമാന്‍ ഇന്ത്യനൂര്‍, പി കെ ബശീര്‍ ഹാജി, പി കെ അബ്ദുര്‍റഹിമാന്‍ മാസ്റ്റര്‍, കെ ടി അബ്ദുര്‍റഹിമാന്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here