കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനകീയ യാത്രയ്ക്ക് ഇന്ന് തുടക്കം

Posted on: January 27, 2016 9:33 am | Last updated: January 27, 2016 at 9:33 am
SHARE

KANAM RAJENDRANകാസര്‍ഗോഡ്: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനകീയ യാത്രയ്ക്ക് ഇന്ന് തുടക്കം. കാസര്‍ഗോഡ് മഞ്ചേശ്വരത്ത് നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര റെഡ്ഡി ജാഥ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 18ന് തിരുവനന്തപുരത്താണ് യാത്ര സമാപിക്കുന്നത്. മതനിരപേക്ഷത,സാമൂഹ്യ നീതി,സുസ്ഥിര വികസനം, അഴിമതി വിമുക്ത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ജനകീയ യാത്ര.

വൈകിട്ട് മൂന്ന് മണിക്ക് മഞ്ചേശ്വരം ഹൊസങ്കടിയില്‍ എസ് സുധകര റെഡ്ഡി കാനം രാജേന്ദ്രന് പതാക കൈമാറിയാണ് യാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുക. തുടര്‍ന്ന് ആദ്യ സ്വീകരണം കാസര്‍ഗോഡ് നടക്കും.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ജാഥയില്‍ പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ശക്തി തെളിയിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. മുല്ലക്കര രത്‌നാകരന്‍ എംഎല്‍എയാണ് ജാഥയുടെ വൈസ് ക്യാപ്റ്റന്‍. സത്യന്‍ മൊകേരി, പി.പ്രസാദ്, പി.ജെ ആഞ്ചലോസ്, വി. വിനില്‍. ജെ. ചിഞ്ചുറാണി എന്നിവര്‍ ജാഥയിലെ സ്ഥിരാംഗങ്ങളാണ്. 140 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന ജാഥ ഫെബ്രുവരി 18ന് തിരുവനന്തപുരത്ത് സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here