ജില്ല ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഇ റേഡിയോ നേര്‍മൊഴി പ്രക്ഷേപണമാരംഭിച്ചു

Posted on: January 27, 2016 12:11 am | Last updated: January 27, 2016 at 12:11 am
SHARE

NERMOZHI

കൊച്ചി: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഇ റേഡിയോ നേര്‍മൊഴി ഇന്ന് മുതല്‍ പ്രക്ഷേപണം ആരംഭിച്ചു. കളക്ടറേറ്റ് പരേഡ് മൈതാനിയില്‍ നടന്ന റിപ്പബ്ലിക് ദിന പരിപാടികളുടെ അവതരണത്തോടെ നേര്‍മൊഴി പ്രക്ഷേപണം ആരംഭിച്ചത്. രാവിലെ എട്ടിനായിരുന്നു ആദ്യ പ്രക്ഷേപണം. നേര്‍മൊഴി ഇ റേഡിയോയുടെ ലോഗോ പ്രകാശനം ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം നിര്‍വഹിച്ചു.

കൊച്ചുകൊച്ചു വാര്‍ത്തകള്‍, വികസന വിശേഷങ്ങള്‍, നാട്ടറിവുകള്‍, കാര്‍ഷിക വാര്‍ത്തകള്‍ തുടങ്ങിയവ വാട്‌സ് അപ്പിലൂടെ പങ്കുവയ്ക്കുകയാണ് റേഡിയോയിലൂടെ ലക്ഷ്യമിടുന്നത്. നേര്‍മൊഴിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉടന്‍ തന്നെ ലഭ്യമായിത്തുടങ്ങും. രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി മൂന്ന് വാര്‍ത്താ പ്രക്ഷേപണങ്ങളാണ് ആദ്യഘട്ടത്തിലുണ്ടാകുക. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നേര്‍മൊഴിക്കായി പ്രത്യേക പേജും സജ്ജമാക്കിയിട്ടുണ്ട്.