മൊബൈല്‍ ജീവിതത്തിന് റഫീഫയുടെ കഥ

Posted on: January 22, 2016 6:00 am | Last updated: January 23, 2016 at 9:58 am
SHARE

rafeefaതിരുവനന്തപുരം: ചൂടുപിടിച്ച സ്വപ്‌നങ്ങളെ പൂവന്‍കോഴിയുടെ ശബ്ദത്തില്‍ അലാറം ട്യൂണ്‍ ആട്ടിയകറ്റിയപ്പോഴാണ് അയാള്‍ ഞെട്ടിയുണര്‍ന്നത്. റഫീഫ തന്റെ കഥ എഴുതിത്തുടങ്ങിയത് ഇങ്ങനെയാണ്. കഥക്ക് ഉചിതമായ പേരും നല്‍കി, ഇര. ഹയര്‍ സെക്കന്‍ഡറി വിഭാഗം മലയാളം കഥാരചനയില്‍ മൊബൈല്‍ ജീവിതം എന്ന വിഷയത്തില്‍ കഥയെഴുതിയ റഫീഫ ഒന്നാം സ്ഥാനം നേടി; എ ഗ്രേഡിന്റെ തിളക്കത്തോടെ. ജില്ലാ തലത്തില്‍ റഫീഫ തന്റെ ജീവിതം തന്നെയാണ് കഥയാക്കിയത്. പിന്നീടെന്തുണ്ടായി എന്നറിഞ്ഞുകൂട എന്ന വിഷയത്തിന് സ്വന്തം ജീവിതാനുഭവങ്ങളേക്കാള്‍ യോജിച്ചതായി മറ്റൊന്നുമില്ലെന്നായിരുന്നു ഇതിന് റഫീഫയുടെ വിശദീകരണം. മലപ്പുറം പുലമന്തോള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് റഫീഫ. പിതാവ് അബ്ദുള്‍ റസാഖ്. മാതാവ് ആമിന.