രാഹുല്‍ വെമുലയുടെ ആത്മഹത്യ: അശോക് വാജ്‌പെയ് ഡിലിറ്റ് ബിരുദം തിരിച്ചു നല്‍കി

Posted on: January 19, 2016 8:07 pm | Last updated: January 19, 2016 at 8:07 pm
SHARE

ashok vajpeyഹൈദരാബാദ്: ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ ദളിത് വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് പ്രശസ്ത കവി അശോക് വാജ്‌പേയി തന്റെ ഡിലിറ്റ് ബിരുദം ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയ്ക്ക് തിരിച്ചുനല്‍കി.

ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയുടെ ബഹുമതി പട്ടികയില്‍ ഞാനെങ്ങിനെയാണ് തുടരേണ്ടതെന്നും ആശോക് വാജ്‌പേയി ചോദിക്കുന്നു. സംഭവത്തില്‍ യൂനിവേഴ്‌സിറ്റി അന്വേഷിച്ച് തെളിഞ്ഞിട്ടും ഒന്നും ചെയ്യാനായില്ല. വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. അവര്‍ ഹോസ്റ്റലിന് പുറത്ത് ടെന്റു കെട്ടിയാണ് താമസിച്ചത്. നിങ്ങള്‍ വിദ്യാര്‍ത്ഥികളെ ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here