കൂടുതല്‍ കരുത്തുമായി പള്‍സര്‍ എത്തുന്നു; ഫെബ്രുവരി ഒന്നിന്

Posted on: January 19, 2016 7:41 pm | Last updated: January 19, 2016 at 7:41 pm
SHARE

PULSARഇന്ത്യന്‍ യുവത്വത്തിന്റെ ആവേശമായ ബജാജ് പള്‍സര്‍ കൂടുതല്‍ കരുത്തനായി എത്തുന്നു. പള്‍സറിന്റെ പുതിയ മോഡലായ പള്‍സര്‍ സിഎസ് 400 മോഡല്‍ ഫെബ്രുവരി ഒന്നിന് പുറത്തിറക്കുമെന്ന് ബജാജ് കമ്പനി പ്രഖ്യാപിച്ചു. പള്‍സര്‍ 200 എന്‍എസ് എഫ്‌ഐ ആയിരിക്കും ബജാജ് പുറത്തിറക്കുകയെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. 2014 ഓട്ടോ എക്‌സ്‌പോയിലാണ് സിഎസ് 400 ആദ്യമായി അവതരിപ്പിച്ചത്. പള്‍സര്‍ മോഡലിലെ ഏറ്റവും കരുത്തനാണിത്.

ഏകദേശം രണ്ട് ലക്ഷം രൂപക്ക് അടുത്തായിരിക്കും പുതിയ മോഡലിന്റെ വില. ആറ് സ്പീഡ് ഗിയര്‍ സംവിധാനമായിരിക്കും ഇതിലുണ്ടാവുക. ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ പള്‍സര്‍ സിഎസ് 400നെ വെല്ലാന്‍ മറ്റാരുമില്ലെന്നാണ് ബജാജിന്റെ അവകാശവാദം.

LEAVE A REPLY

Please enter your comment!
Please enter your name here