യു എന്‍ മനുഷ്യാവകാശ ഇടപെടല്‍: ദോഹയില്‍ സമ്മേളനത്തിനു തുടക്കമായി

Posted on: January 14, 2016 6:43 pm | Last updated: January 14, 2016 at 6:43 pm
SHARE
ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സമ്മേളനത്തില്‍  പങ്കെടുക്കുന്ന പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍  നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയും മറ്റ് പ്രമുഖരും
ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സമ്മേളനത്തില്‍
പങ്കെടുക്കുന്ന പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍
നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയും മറ്റ് പ്രമുഖരും

ദോഹ: ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ ഹൈകമ്മീഷന്റെ അറബ് മേഖലയിലെ ഇടപാടുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന സമ്മേളനത്തിന് ദോഹയില്‍ തുടക്കമായി. യു എന്‍ മനുഷ്യാവകാശ ഹൈകമ്മീഷനറും ഖത്വര്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റിയും അറബ് ദേശീയ മനുഷ്യാവകാശ ഇന്‍സ്റ്റിറ്റിയൂഷന്‍സ് നെറ്റ് വര്‍ക്കുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്നലെ റിട്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി സമ്മേളനം ഉദ്ഘാടനം ചെയ്തു.
അറബ് മേഖല നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണികള്‍ മനുഷ്യാവകശ പ്രശ്‌നങ്ങളും ഉയര്‍ത്തുന്നുണ്ടെന്ന് സമ്മേളനത്തില്‍ സംസാരിച്ച ദേശീയ മനുഷ്യാവകാശ കമ്മിറ്റി ചെയര്‍മാന്‍ ഡോ. അലി ബിന്‍ സമീഖ് അല്‍ മര്‍റി പറഞ്ഞു. ഇത് മേഖലയിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനം കുറഞ്ഞു വരുന്നുണ്ട്. നീതീകരിക്കാനാകാത്ത മാര്‍ഗങ്ങള്‍ അവഗണിക്കാനോ മറികടക്കാനോ കഴിയില്ല. യു എന്‍ മനുഷ്യാവകാശ കമ്മീഷനര്‍ക്ക് ഈ രംഗത്ത് നടത്താന്‍ കഴിയുന്ന ഇടപെടലുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സമ്മേളനം അതുകൊണ്ടു തന്നെ വളരെ പ്രസക്തമാണെന്നും അറബ് മേഖലിയിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെ സജീവമാക്കാന്‍ സമ്മേളനം സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മേഖലയില്‍ മനുഷ്യരെ കൊല്ലുന്നതും ഭവനരഹിതരാക്കപ്പെടുന്നതും നിര്‍ത്തലാക്കേണ്ടതുണ്ട്. യമനിലും സിറിയയിലും പാവപ്പെട്ട മനുഷ്യരാണ് കൊല്ലപ്പെടുന്നത്. മനുഷ്യാവകാശങ്ങള്‍ ചവിട്ടിയരക്കപ്പെടുമ്പോള്‍ അവിടെ ഇടപെടാന്‍ കഴിയണം. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും പദ്ധതികളും ആശയങ്ങളും ഉയര്‍ന്നു വരേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here