Connect with us

International

കടല്‍ക്കൊല കേസ്: മാര്‍സി മിലാനോ ഇന്ത്യയിലേക്കു മടങ്ങില്ല

Published

|

Last Updated

റോം: കടല്‍കൊല കേസില്‍ പ്രതിയായ നാവികന്‍ മാര്‍സി മിലാനോ ലത്തോറയെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന് ഇറ്റലി. ഇറ്റലി സെനറ്റിലെ പ്രതിരോധകമ്മിറ്റി മേധാവി നികോള ലത്തോറെയാണ് ഇക്കാര്യമറിയിച്ചത്.
കേസ് രാജ്യാന്തര ട്രൈബ്യൂണലിന്റെ പരിഗണനയിലായതിനാലാണ് നാവികനെ തിരിച്ചെത്തിക്കേണ്ടെന്ന നിലപാട് ഇറ്റലി സ്വീകരിച്ചത്. 2014 സപ്തംബറില്‍ നാലുമാസത്തേക്ക് ഇറ്റലിയില്‍ പോകാനാണ് മാസിമിലിയാനോയ്ക്ക് സുപ്രീംകോടതി അനുമതി നല്‍കിയത്. പക്ഷാഘാതം വന്നതിനെത്തുടര്‍ന്ന് ഇതു പിന്നീട് നീട്ടിനല്‍കുകയായിരുന്നു വെള്ളിയാഴ്ചയാണ് മാര്‍സി മിലാനോ ലത്തോറയെ തിരിച്ചെത്തിക്കേണ്ട സുപ്രീംകോടതി സമയപരിധി അവസാനിക്കുന്നത്.

മാര്‍സി മിലാനോയെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്നും സാധിക്കുമെങ്കില്‍ കേസിലെ മറ്റൊരു പ്രതിയായ സാല്‍വതോറെ ഗിറോണിനെ കൂടി രാജ്യത്തേക്ക് എത്തിക്കാനുള്ള ശ്രമം തുടരുമെന്നും ഇറ്റാലിയന്‍ സെനറ്റ് പ്രതിരോധ കമ്മറ്റി പ്രസിഡന്റ്് നിക്കോള ലെസ്‌റ്റോര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സാല്‍വതോറെ ഗിറോണ്‍ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയില്‍ ജാമ്യത്തില്‍ കഴിയുകയാണ്.
എന്റിക്ക ലെക്‌സി എന്ന കപ്പലില്‍നിന്ന് ഇവരുടെ വെടിവെപ്പില്‍ രണ്ടു മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. 2012 ഫിബ്രവരി 15നായിരുന്നു സംഭവം.

Latest