ജെയ്റ്റ്‌ലിക്കെതിരെ പുതിയ ആരോപണങ്ങളുമായി കീര്‍ത്തി ആസാദ്

Posted on: January 10, 2016 3:48 pm | Last updated: January 10, 2016 at 3:48 pm

Kirti-Azadന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ പുതിയ അഴിമതി ആരോപണവുമായി ബിജെപിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട എം പി കീര്‍ത്തി ആസാദ്. ഡല്‍ഹി സ്റ്റേഡിയം നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. 25 കോടിക്കാണ് ഡല്‍ഹി സ്‌റ്റേഡിയത്തിന് നിര്‍മ്മാണാനുമതി നല്‍കിയത്. എന്നാല്‍ 58 കോടി രൂപ ചിലവായി. അധികം ചിലവായ തുകക്ക് അനുമതി നല്‍കിയത് ആരാണ്. ഇതിന് യാതൊരു തെളിവുമില്ലെന്നും അദ്ദേഹം ആരോപിച്ചു. ഈ അഴിമതി പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി ആന്റ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് കീര്‍ത്തി ആസാദ് അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഡിസിസിഎ അഴിമതിയുമായി ബന്ധപ്പെട്ട രേഖകള്‍ എല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരിട്ട് കൈമാറുമെന്നും ആസാദ് അറിയിച്ചു.