ഷാറൂഖ് ഖാന്റെയും അമീര്‍ ഖാന്റെയും സുരക്ഷ മുംബൈ പോലീസ് വെട്ടിച്ചുരുക്കി

Posted on: January 8, 2016 2:08 am | Last updated: January 8, 2016 at 10:15 pm
SHARE

Bollywood actors and producers Shah Rukh Khan and Aamir Khan pose after a news conference in Mumbaiമുംബൈ: ഷാരൂഖ് ഖാന്റെയും അമീര്‍ഖാന്റെയും സുരക്ഷ മുംബൈ പൊലീസ് വെട്ടിച്ചുരുക്കി. ആമിറും ഷാരൂഖും ഉള്‍പ്പടെ 25ഓളം ബോളിവുഡ് താരങ്ങളുടെ സുരക്ഷ വെട്ടിച്ചുരുക്കിയത്.
അതേസമയം സുരക്ഷ കുറച്ച പൊലീസ് നടപടി സ്വാഗതം ചെയ്യുന്നുവെന്ന് അമീര്‍ ഖാന്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ മുംബൈ നഗരം സംരക്ഷിക്കാന്‍ ഉപയോഗപ്പെടുത്താം. തനിക്ക് സുരക്ഷ നല്‍കാന്‍ തോന്നുമ്പോള്‍ മുംബൈ പൊലീസിന് അത് ചെയ്യാം. പൊലീസിനെ പൂര്‍ണമായും വിശ്വസിക്കുന്നുവെന്നും ആമിര്‍ ട്വിറ്ററില്‍ പ്രതികരിച്ചു.

നേരത്തെ ആയുധധാരികളായ നാല് പൊലീസ് കോണ്‍സ്റ്റബ്ള്‍മാരില്‍ നിന്ന് രണ്ട് പൊലീസ് കോണ്‍സ്റ്റബ്ള്‍മാരാക്കി സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചു എന്നായിരുന്നു വാര്‍ത്ത. നിര്‍മാതാക്കളായ വിനോദ് ചോപ്ര, കരീം മൊറാനി, സംവിധായകനായ രാജ്കുമാര്‍ ഹിറാനി എന്നിവരുള്‍പ്പടെ പ്രമുഖ വ്യക്തികള്‍ക്ക് ഏര്‍പ്പെടുത്തിയ സുരക്ഷ പൂര്‍ണമായും എടുത്തുകളഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ വാര്‍ത്ത പുറത്തുവന്നതോടെ ഇക്കാര്യം നിഷേധിച്ച് മുംബൈ പൊലീസ് രംഗത്തെത്തി. നിലവില്‍ സിനിമാ താരങ്ങള്‍ക്ക് നല്‍കി വരുന്ന വ്യക്തിഗത സുരക്ഷ വെട്ടിക്കുറച്ചിട്ടില്ലെന്ന് മുംബൈ പൊലീസ് ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here