പ്രവാചക സ്‌നേഹമാണ് മുസ്ലിം ഐക്യത്തിന്റെ നിദാനം: പേരോട്

Posted on: January 3, 2016 6:17 pm | Last updated: January 3, 2016 at 6:17 pm
SHARE

perodദുബൈ: ലോക മുസ്ലിം ഐക്യത്തിന്റെ പ്രചോദനം പ്രവാചകനോടുള്ള സ്‌നേഹമാണെന്ന് പേരോട് അബ്ദു റഹ്മാന്‍ സഖാഫി പ്രസ്താവിച്ചു. ബുറൈമി മീലാദ് ഫെസ്റ്റില്‍ ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാചക സ്‌നേഹം പ്രകടിപ്പിക്കുന്നതിന് നാം സംഘടിപ്പിക്കുന്ന പരിപാടികള്‍ സ്വര്‍ഗ്ഗസമ്പാദനത്തിനുള്ളതാണ്.ലക്ഷ്യം മാറിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
ബുറൈമി മര്‍ക്കസ് സംഘടിപ്പിച്ച പരിപാടി അശ്‌റഫ് മുഹമ്മദ് അബുല്‍ അസ്മ് (ഈജിപ്ത് ) ഉല്‍ഘാടനം ചെയ്തു.
ഒമാന്‍ ഔഖാഫ് നിയോഗിച്ച ഔദ്യോഗിക പ്രതിനിധിയും ദാഇയുമായ ഹാഫിള് വസീം അക്രം പ്രസംഗിച്ചു. വിദ്യാര്‍ത്ഥികളുടെ കലാ മല്‍സരങ്ങള്‍, ഒമാനികളുടെ മൗലിദ് പാരായണം ബുര്‍ദ ആസ്വാദനം തുടങ്ങിയവ വിവിധ പരിപാടികള്‍ സദസ്സിനെ ഹഠാതാകര്‍ശിച്ചു. ബുറൈമി ദുബൈ മസ്ജിദിന് സമീപം പ്രത്യേകം സജ്ജമാക്കിയ നഗരിയിലായിരുന്നു പരിപാടികള്‍.
ബുറൈമി മര്‍ക്കസ് മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് ഈ വര്‍ഷവും 40 ദിവസത്തെ മൗലിദ് പരമ്പര നടന്നു വരുന്നുണ്ട്. റബീഉല്‍ ആഖിറില്‍ ജീലാനീ ദിനത്തോടെ ആഘോഷപരിപാടികള്‍ സമാപിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.