വിജയകാന്തിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തം: അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്ക്

Posted on: January 2, 2016 6:00 am | Last updated: January 1, 2016 at 11:57 pm
SHARE

vijayakanthചെന്നൈ: അവഹേളനത്തില്‍ പ്രതിഷേധിച്ച് ഡി എം ഡി കെ നേതാവ് വിജയകാന്തിന്റെ വീടിനുമുന്നില്‍ ധര്‍ണനടത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എം എല്‍ എ പാര്‍ഥസാരഥിയുടെ നേതൃത്വത്തില്‍ മര്‍ദനം. അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
ഇതേതുടര്‍ന്ന് എം എല്‍ എയേയും 17 ഡി എം ഡി കെ പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റുചെയ്തു. അന്‍പഴകന്‍, അര്‍പുതരാജ്, വസന്ത്, വെട്രി, വരാഹി എന്നിവര്‍ക്കാണ് പരുക്കേറ്റത്. പത്രപ്രവര്‍ത്തകര്‍ക്കുനേരേ ആദ്യം കല്ലെറിയുകയും പിന്നീട് മര്‍ദിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ആക്രമം തടയാന്‍ശ്രമിച്ച പോലീസിനെയും എതിര്‍ത്താണ് ഡി എം ഡി കെ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്.
കഴിഞ്ഞാഴ്ച കോയമ്പേടില്‍ ഡി എം ഡി കെ. നടത്തിയ മെഡിക്കല്‍ ക്യാമ്പിനുശേഷം ചോദ്യങ്ങള്‍ക്ക് മറുപടിപറയവേ വിജയകാന്ത് പത്രപ്രവര്‍ത്തകരെ അവഹേളിക്കുകയായിരുന്നു. ചിലര്‍ക്കുനേരേ തുപ്പുകയും അസഭ്യം പറയുകയും ചെയ്തു.
സംഭവത്തില്‍ പ്രതിഷേധിച്ചാണ് വിരുഗംപാക്കത്തെ വിജയകാന്തിന്റെ വീടിനുമുന്നില്‍ വിവിധ പത്രപ്രവര്‍ത്തകര്‍ പ്രക്ഷോഭം സംഘടിപ്പിച്ചത്. ആര്‍ക്കോട്ട് റോഡിലുള്ള അദ്ദേഹത്തിന്റെ വീടിനുമുന്നില്‍ പ്രതിഷേധം തുടരുകയാണ്.