29 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തു

Posted on: December 31, 2015 1:45 pm | Last updated: December 31, 2015 at 7:25 pm
SHARE

Indian-Fishermenരമേശ്വരം: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് 29 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തു. ശ്രീലങ്കന്‍ നാവികസേനയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ മൂന്ന് ബോട്ടുകളും നാവിക സേന കസ്റ്റഡിയിലെടുത്തു.

ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായി തമിഴ്‌നാട് ഫിഷറീസ് വകുപ്പും സ്ഥിരീകരിച്ചു. നാഗപട്ടണം ജില്ലയിലുള്ളവരാണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത തൊഴിലാളികളെ തുടരന്വേഷണത്തിനായി ട്രിങ്കോമാലി സമുദ്ര സംരക്ഷണ വകുപ്പിന്റെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസവും അതിര്‍ത്തി ലംഘനം ആരോപിച്ച് മത്സ്യത്തൊഴിലാളികള്‍ കടലില്‍ വിരിച്ച വലകള്‍ ശ്രീലങ്കന്‍ നാവികര്‍ മുറിച്ചുമാറ്റിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here