മുസ്‌ലിം ജമാഅത്ത് രൂപവത്കരണം നാളെ

Posted on: December 31, 2015 11:34 am | Last updated: December 31, 2015 at 11:34 am

മണ്ണാര്‍ക്കാട്: ധര്‍മപതാകയേന്തുക എന്ന പ്രമേയത്തില്‍ എസ് വൈ എസ് നടത്തുന്ന പുനസംഘടന ക്യാമ്പയിന്റെ ഭാഗമായി മണ്ണാര്‍ക്കാട് സോണ്‍ മുസ് ലീം ജമാഅത്ത് രൂപവത്ക്കരണവും എസ് വൈ എസ് പുനസംഘടനയും നാളെ വൈകീട്ട് മൂന്നിന് മര്‍ക്‌സുല്‍ അബ്‌റാര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സോണ്‍ പരിധിയിലെ യൂനിറ്റുകളും അഞ്ച് സര്‍ക്കിള്‍ ഘടകങ്ങളും ഇതിനകം നിലവില്‍ വന്നു, സര്‍ക്കിള്‍ ഭാരവാഹികള്‍, യൂനിറ്റ് സെക്രട്ടറി, പ്രസിഡന്റുമാര്‍, സോണ്‍ കൗണ്‍സിലര്‍ മാര്‍എന്നിവരാണ് പ്രതിനിധികള്‍. സോണ്‍ പ്രസിഡന്റ് അശറഫ് അന്‍വരി അധ്യക്ഷതവഹിക്കും. എസ് വൈ എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ ചുണ്ടമ്പറ്റ, അശറഫ് മമ്പാട്, എം എ നാസര്‍ സഖാഫി പള്ളിക്കുന്ന് പുനസംഘടനക്ക് നേതൃത്വം നല്‍കും.
മുഴുവന്‍ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് സോണ്‍ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അവണക്കുന്ന് അറിയിച്ചു.