കൊയിലാണ്ടിയും സിറ്റിയും ഒപ്പത്തിനൊപ്പം

Posted on: December 31, 2015 11:14 am | Last updated: December 31, 2015 at 11:14 am

കൊയിലാണ്ടി: കലാപ്രതിഭകള്‍ പോരാട്ട വീര്യം ഊട്ടിയുറപ്പിച്ച് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ആവേശകരമായ അവസാന നാളുകളിലേക്ക്. മേളക്ക് നാളെ തിരശ്ശീല വീഴും. മൂന്നാം ദിവസം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൊയിലാണ്ടി ഉപജില്ലയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കോഴിക്കോട് സിറ്റി ഉപജില്ലയുമാണ് മുന്നില്‍. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 177 പോയിന്റ് നേടിയാണ് കൊയിലാണ്ടി ഉപജില്ല മുന്നിട്ടു നില്‍ക്കുന്നത്. കോഴിക്കോട് സിറ്റിയാണ് രണ്ടാം സ്ഥാനത്ത്-170 പോയിന്റ്. 156 പോയിന്റ് നേടി ചേവായൂര്‍ ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കോഴിക്കോട് സിറ്റി 242 പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനത്തുളളത്.239 പോയിന്റ് നേടി ചേവായൂര്‍ പോയിന്റ് നേടി കൊയിലാണ്ടി ഉപജില്ല മൂന്നാമതുമാണ്.
യുപി വിഭാഗത്തില്‍ ബാലുശ്ശേരി ഉപജില്ലയാണ് മുന്നില്‍-85 പോയിന്റ്.രണ്ടാം സ്ഥാനത്ത് പേരാമ്പ്രയും (75) മൂന്നാം സ്ഥാനത്ത് കൊയിലാണ്ടിയും (73 പോയിന്റ്) മുന്നേറുകയാണ്. മറ്റു സംസ്‌കൃതം യുപി വിഭാഗത്തില്‍ 78 പോയിന്റുകള്‍ നേടി പേരാമ്പ്ര,മേലടി ഉപജില്ലകളാണ് ഒന്നാം സ്ഥാനത്ത്. സംസ്‌കൃതം എച്ച് എസ് വിഭാഗത്തില്‍ കോഴിക്കോട് സിറ്റിയാണ് മുന്നില്‍.അറബിക് കലോത്സവത്തില്‍ യുപി,വിഭാഗത്തില്‍ വടകര, നാദാപുരം, കുന്നുമ്മല്‍,ഫറോക്ക് ഉപജില്ലകളാണ് ഒന്നാം സ്ഥാനത്ത്. ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ 71 വീതം പോയിന്റുകള്‍ നേടി ഫറോക്ക്,കൊടുവളളി ഉപജില്ലകള്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.140 ഓളം ഇനങ്ങളില്‍ മത്സരം ഇനിയും ബാക്കിയുണ്ട്.