പിതാവ് ചായ വിറ്റു നടന്ന കോടതിയില്‍ ജഡ്ജിയായി മകളെത്തുന്നു

Posted on: December 30, 2015 5:49 pm | Last updated: December 30, 2015 at 5:49 pm
SHARE

judgeചണ്ഡിഗഡ്: പിതാവ് ചായ വിറ്റു നടന്ന കോടതിയില്‍ ജഡ്ജിയായി മകള്‍ എത്തുന്നു. പഞ്ചാബിലെ നകോദാര്‍ നഗരത്തിലെ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് കോടതി സമുച്ചയത്തില്‍ വര്‍ഷങ്ങളായി ചായ വിറ്റു നടന്നാണ് സുരീന്ദര്‍ കുമാര്‍ മകളെ പഠിപ്പിച്ചത്. ഇപ്പോള്‍ അവള്‍ പിതാവ് ചായ കൊടുക്കുന്ന അതേ കോടതിയില്‍ ജഡ്ജിയായി നിയമിതയായി.

പഞ്ചാബ് സിവില്‍ സര്‍വീസസ് (ജുഡീഷ്യല്‍) പരീക്ഷയില്‍ ആദ്യ കടമ്പയില്‍ തന്ന പാസായാണ് ശ്രുതി ജഡ്ജിയായെത്തുന്നത്. എസ് സി വിഭാഗത്തില്‍ ഒന്നാം റാങ്കും ശ്രുതിയായിരുന്നു. നിയമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനായിരുന്നു ചെറുപ്പം മുതല്‍ താല്‍പര്യമെന്ന് ശ്രുതി പറഞ്ഞു. ഗുരു നാനാക് ദേവ് സര്‍വകലാശാലയില്‍ നിന്ന് കോളേജ് പഠനം പൂര്‍ത്തിയാക്കിയ ശ്രുതി പാട്യാലയിലെ പഞ്ചാബി സര്‍വകലാശാലയില്‍ നിന്നാണ് നിയമ പഠനം പൂര്‍ത്തിയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here