പ്രസിഡന്റിനു സ്വീകരണം നല്‍കി

Posted on: December 28, 2015 8:47 pm | Last updated: December 28, 2015 at 8:47 pm
കള്‍ചറല്‍ ഫോറം എറണാകുളം ജില്ലാ സ്വീകരണത്തില്‍ താജ് ആലുവ സംസാരിക്കുന്നു
കള്‍ചറല്‍ ഫോറം എറണാകുളം ജില്ലാ സ്വീകരണത്തില്‍ താജ് ആലുവ സംസാരിക്കുന്നു

ദോഹ: ദേശഭാഷകള്‍ക്ക് അതീതമായി മുഴുവന്‍ പ്രവാസികള്‍ക്കും വേണ്ടിയാണ് കള്‍ചറല്‍ഫോറം പ്രവര്‍ത്തിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് താജ് ആലുവ അഭിപ്രായപെട്ടു. കുത്തക കമ്പനികള്‍ രാജ്യം ഭരിക്കുന്ന അവസ്ഥയില്‍ നിന്നും സാധാരണക്കാര്‍ക്കു തുല്യ നീതി ലഭിക്കുന്ന സ്ഥിതി വരണമെന്ന് അദ്ദേഹം പറഞ്ഞു. കള്‍ചറല്‍ഫോറം എറണാകുളം ജില്ലാ കമ്മിറ്റി നല്‍കിയ സീകരണത്തില്‍ സംസാരികുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി എം ലത്വീഫ് അധ്യക്ഷത വഹിച്ചു. മുഷ്താഖ് കൊച്ചി, ഫജറുസാദിഖ്, സാജിത ഫാറൂഖ് സംസാരിച്ചു. നിസ്താര്‍, ഷംസാദ് ശാകിര്‍, നദ, നുസ്‌റ, നുസിഹ എന്നിവരുടെ നേതൃത്വത്തില്‍ ബ്ലഡ് രജിസ്‌ട്രേഷന്‍ നടത്തി.