10 ലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവരുടെ എല്‍പിജി സബ്‌സിഡി റദ്ദാക്കുന്നു

Posted on: December 28, 2015 5:37 pm | Last updated: December 29, 2015 at 2:17 pm

lpg

ന്യൂഡല്‍ഹി: 10 ലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുള്ളവരുടെ എല്‍പിജി സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുന്നു. കുടുംബത്തില്‍ ആര്‍ക്കെങ്കിലും 10 ലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുണ്ടെങ്കിലും സബ്‌സിഡി ലഭിക്കില്ല. ഉപഭോക്താക്കള്‍ നല്‍കുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത വര്‍ഷം ജനുവരി മുതല്‍ ഇത് നടപ്പാക്കും. വരുമാന നികുതി നിയമം അനുസരിച്ച് കഴിഞ്ഞ വര്‍ഷം അടച്ച തുകയുടെ അടിസ്ഥാനത്തിലാണ് അനര്‍ഹരെ തീരുമാനിക്കുക.

അനര്‍ഹരായവരെ ഒഴിവാക്കി അര്‍ഹരായ കൂടുതല്‍ ആളുകളിലേക്ക് സബ്‌സിഡി എത്തിക്കുക എന്നത് ലക്ഷ്യമാക്കിയാണ് പുതിയ നീക്കം. സബ്‌സിഡി ആവശ്യമില്ലാത്തവര്‍ക്ക് സ്വയം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ നേരത്തെ ബോധവല്‍ക്കരണം നടത്തിയിരുന്നു. ഇതനുസരിച്ച് 57.50 ലക്ഷം ആളുകള്‍ സബ്‌സിഡി ഒഴിവാക്കാന്‍ സ്വയം സന്നദ്ധരായി എത്തിയിരുന്നു.