കൊല്‍ക്കത്തയിലെ ചേരിയില്‍ തീപിടിച്ച് ഒരാള്‍ മരിച്ചു

Posted on: December 27, 2015 1:58 pm | Last updated: December 27, 2015 at 1:58 pm

kolkata-fireകൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഡംഡം പര്‍ക്കിലെ ചേരിയില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ ഒരാള്‍ മരിച്ചു. നൂറിലധികം വീടുകള്‍ കത്തിനശിച്ചു. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു തീപിടുത്തം.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായതെന്നാണ് നിഗമനം. സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേന തീയണയ്ക്കുകയായിരുന്നു. ചേരി നിവാസികളെ മറ്റൊരിടത്തേക്ക് മാറ്റി.