വ്യോമാക്രമണങ്ങള്‍ ഇസിലിനെ ദുര്‍ബലമാക്കിയിട്ടില്ല: ബാഗ്ദാദി

Posted on: December 27, 2015 10:42 am | Last updated: December 27, 2015 at 1:01 pm

Al-Baghdadiബാഗ്ദാദ്: അമേരിക്കയും റഷ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ തങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ഇസിലിനെ ദുര്‍ബലമാക്കിയിട്ടില്ലെന്ന് ഇസില്‍ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി. ആക്രമണങ്ങള്‍ സംഘടനയുടെ ശക്തിയും ഇച്ഛാശക്തിയും വര്‍ധിപ്പിക്കുകയുമാണ് ചെയ്തത്. ഇസിലിനെ ദുര്‍ബലമാക്കുന്നതില്‍ വ്യോമാക്രമണം പരാജയപ്പെട്ടു. ആക്രമണത്തിന് മുന്‍കൈയെടുത്ത രാജ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും ബാഗ്ദാദിയുടെ സന്ദേശത്തില്‍ പറയുന്നു.

ട്വിറ്റര്‍ എക്കൗണ്ടിലൂടെയാണ് ബാഗ്ദാദിയുടെ ശബ്ദ സന്ദേശം പോസ്റ്റ് ചെയ്തത്. തീവ്രവാദത്തിനെതിരായ സഊദി അറേബ്യയുടെ നിലപാടിനേയും ബാഗ്ദാദി വിമര്‍ശിക്കുന്നുണ്ട്. ശബ്ദ സന്ദേശത്തിന്റെ ആധികാരികത പരിശോധിച്ചുവരികയാണ്.