നാടെങ്ങും നബിദിനാഘോഷം

Posted on: December 25, 2015 11:07 am | Last updated: December 25, 2015 at 11:07 am

കൂറ്റനാട്: വിശ്വ പ്രവാചകന്‍ മുഹമ്മദ് നബി (സ) തങ്ങളുടെ ജന്മദിനം നാടെങ്ങും ആഘോഷിച്ചു. അറക്കല്‍ സിറാജുല്‍ ഇസ് ലാം മദ്‌റസയില്‍ നടക്കുന്ന നബിദിനാഘോഷത്തിനു അബ്ദുറസാഖ് സഅദി, സിഎം ഉമര്‍സാഹിബ് അബ്ദുള്‍ കബീര്‍ അഹ്‌സനി നേതൃത്വം നല്‍കി.
ചേക്കോട് മഅ്ദനുല്‍ ഉലും മദ്‌റസയില്‍ പള്ളികമ്മറ്റി പ്രസിഡന്റ് കെ പി അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തി. കെ പി നൗഫല്‍,എ —കെ മുഹമ്മദ്ഹാജി, പ്രസംഗിച്ചു. ആനക്കര തബീയിനുലില്‍ മദ്‌റസയില്‍ ഘോഷയാത്ര, ദഫ്മുട്ട്,മിഠായിവിതരണം,പായസവിതരണം, അന്നദാനം, കലാപരിപാടികള്‍ നടന്നു. മേപ്പാടംഅല്‍മദ്രസത്തുല്‍ ബദരിയ്യ മദ്‌റസ,കുമ്പിടി ഇസ്സത്തുല്‍ ഇസ് ലാം മദ്‌റസ, ആനക്കര തബിയിനുലില്‍ ഇസ് ലാം മദ്‌റസ, കക്കാട്ടിരി ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ, നയ്യൂര്‍ മജ്‌നല്‍ അദബ് മദ്‌റസ, പട്ടിപ്പാറ മമ്പ ഉല്‍ ഇസ്‌ലാം മദ്‌റസ, മണ്ണിയംപെരുമ്പലം മദ്‌റസ, കൂടല്ലൂര്‍ ബഹ്ജത്തൂല്‍ ഇസ്‌ലാം മദ്‌റസ എന്നിവിടങ്ങളിലും നബിദിനാഘോഷം നടത്തി.
മണ്ണാര്‍ക്കാട്: കവുണ്ട നുസ്രത്തുല്‍ ഇസ് ലാം മദ്‌റസ നബിദിനറാലിയും വിവിധ മത്സരങ്ങളും നടത്തി. മഹല്ല് ഖത്വീബ് യൂസഫ് ഫൈസി പതക ഉയര്‍ത്തി അബ്ദുമുസ് ലിയാര്‍, അഷറഫ് സഖാഫി, മുഹമ്മദ് മുസ് ലിയാര്‍ നേതൃത്വം നല്‍കി.