സഊദി അറേബ്യയില്‍ ആശുപത്രിയില്‍ വന്‍ തീപ്പിടുത്തം 25 മരണം; നൂറിലേറ പേര്‍ക്ക് പരുക്ക്

Posted on: December 24, 2015 11:51 am | Last updated: December 29, 2015 at 12:47 am

Saudi fire newജിദ്ദ: സഊദി അറേബ്യയില്‍ ആശുപത്രിയില്‍ തീപ്പിടുത്തം. 25 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. ജിസാനിലെ ജനറല്‍ ആശുപത്രിയില്‍ പ്രാദേശിക സമയം പുലച്ചെ രണ്ടരക്കാണ് തീപ്പിടുത്തമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. 107 പേര്‍ക്ക് പരുക്കേറ്റതായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മലയാളികള്‍ ആരും ഉള്‍പ്പെട്ടിട്ടില്ല എന്നാണ് പ്രാഥമിക വിവരം.

sUDI HOSPITAL FIRE

ആശുപത്രി സമുച്ഛയത്തിന്റെ ഒന്നാം നിലയിലാണ് തീപ്പിടുത്തമുണ്ടായത്. പ്രസവവാര്‍ഡും ഐസിയുവുമാണ ഈ നിലയില്‍ സ്ഥിതി ചെയ്യുന്നത്. എെസിയുവില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് കരുതുന്നു. തീ പൂര്‍ണമായും അണച്ചതായി അധികൃതര്‍ അറിയിച്ചു. സിവില്‍ ഡിഫന്‍സിന്റെ 21 ടീമുകള്‍ നടത്തിയ ശ്രമത്തിന് ഒടുവിലാണ് തീ അണക്കാനായത്.

തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പരുക്കേറ്റവരെ സമീപപ്രദേശങ്ങളിലുള്ള ആശുപത്രിയിേലക്ക് മാറ്റിയിരിക്കുകയാണ്.