ഡിഡിസിഎ അഴിമതി ബിജെപിയുടെ പാര്‍ട്ടി വിഷയമാകുന്നത് എങ്ങനെയെന്ന് കീര്‍ത്തി ആസാദ്

Posted on: December 24, 2015 11:28 am | Last updated: December 24, 2015 at 11:28 am
SHARE

Kirti Azadന്യൂഡല്‍ഹി: താന്‍ ചെയ്ത തെറ്റ് എന്താണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന്, കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് എതിരെ ആരോപണം ഉന്നയിച്ചതിന് ബിജെപിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കീര്‍ത്തി ആസാദ്. ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഒരു പാര്‍ട്ടി വിഷയമാകുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.

ഡിഡിസിഎ വിഷയം എങ്ങിനെയാണ് അരുണ്‍ ജയ്റ്റ്‌ലിയുമായി ബന്ധപ്പെടുന്നത്. ഡിഡിസിഎയില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി നടക്കുന്ന അഴിമതിയാണ് താന്‍ തുറന്നുകാട്ടിയത്. താന്‍ ആരെയും വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ല എന്നിരിക്കെ എന്റെ ഭാഗത്ത് നിന്ന് സംഭവിച്ച തെറ്റ് എന്താണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി തണമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here