സമയം വൈകി; ഗവര്‍ണറെ എയര്‍ ഇന്ത്യ വിമാനത്തില്‍ കയറ്റിയില്ല

Posted on: December 23, 2015 11:02 am | Last updated: December 23, 2015 at 1:51 pm

P sathasivamകൊച്ചി: സമയം വൈകി എത്തിയെന്ന് ആരോപിച്ച് ഗവര്‍ണര്‍ പി സദാശിവത്തെ വിമാനത്തില്‍ കയറ്റിയില്ല. നെടുമ്പാശ്ശേരിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകാനായി എയര്‍ ഇന്ത്യയുടെ 048 വിമാനത്തിലാണ് ഗവര്‍ണര്‍ യാത്രതിരിക്കേണ്ടിയിരുന്നത്. 9.15ന് കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം 10.45ന് മാത്രമേ പുറപ്പെടൂവെന്ന് പിന്നീട് അറിയിച്ചിരുന്നു. ഇതനുസരിച്ച് 10.40ന് ഗവര്‍ണര്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട സമയം കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി പൈലറ്റ് യാത്രക്ക് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ഗസ്റ്റ്ഹൗസില്‍ തങ്ങിയ ഗവര്‍ണര്‍ ഇന്ന് പുലര്‍ച്ചെയാണ് തിരുവനന്തപുരത്തേക്ക് പോയത്. എയര്‍ ഇന്ത്യാ അധികൃതരുടെ നടപടിക്ക് എതിരെ വ്യോമയാന മന്ത്രായലയത്തിന് പരാതി നല്‍കുമെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.