ജെറ്റ് എയര്‍വെയ്‌സ് ബസ് എയര്‍ ഇന്ത്യ വിമാനത്തിലേക്ക് ഇടിച്ചുകയറി; വന്‍ അപകടം ഒഴിവായി

Posted on: December 22, 2015 12:19 pm | Last updated: December 22, 2015 at 7:26 pm

jet-bus-air-india-plane-crashകൊല്‍ക്കത്ത: വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലേക്ക് ജെറ്റ് എയര്‍വെയ്‌സിന്റെ ഷട്ടില്‍ ബസ് ഇടിച്ചുകയറി. വിമാനത്തില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഇന്ന് പുലര്‍ച്ചെ 5.25ന് കൊല്‍ക്കത്ത വിമാനത്താവളത്തിലായിരുന്നു സംഭവം. അസമിലെ സില്‍ചാറിലേക്ക് പോകേണ്ടിയിരുന്ന വിമാനമാണിത്.

ബസ് നിയന്ത്രണം വിട്ട് വിമാനത്തില്‍ ഇടിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ബസ് ഡ്രൈവറെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വെയ്‌സ് ഉദ്യോഗസ്ഥര്‍ എത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതായി വിമാനത്താവള ഡയറക്ടര്‍ എ കെ ശര്‍മ അറിയിച്ചു.