ഫിഫ അഴിമതി: ബ്ലാറ്റര്‍ക്കും പ്ലാറ്റീനിക്കും എട്ട് വര്‍ഷം വിലക്ക്

Posted on: December 21, 2015 6:39 pm | Last updated: December 21, 2015 at 6:39 pm
SHARE

fifaസൂറിച്ച്: ഫിഫ അഴിമതി കേസില്‍ സസ്‌പെന്‍ഷനിലുള്ള പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ക്കും യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റീനിക്കും ഫുട്‌ബോളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എട്ട് വര്‍ഷത്തേക്ക് വിലക്ക്. അഴിമതിയില്‍ അന്വേഷണം നടത്തിയ ഫിഫ എത്തിക്‌സ് കമ്മിറ്റിയാണ് ഇരുവര്‍ക്കും വിലക്കേര്‍പ്പെടുത്തിയത്. അഴിമതിയില്‍ അന്വേഷണം നടത്തിയ ഫിഫ എത്തിക്‌സ് കമ്മിറ്റിയാണ് വിലക്കേര്‍പ്പെടുത്തിയത്. ബ്ലാറ്റര്‍ക്ക് 40,000 ഡോളറും പ്ലാറ്റീനിക്ക് 80,000 ഡോളറും പിഴയിട്ടിട്ടുണ്ട്.

ലക്ഷക്കണക്കിന് ഡോളറിന്റെ അഴിമതിയാരോപണമാണ് ബ്ലാറ്റര്‍ക്കും പ്ലാറ്റീനിയ്ക്കും മേലുണ്ടായിരുന്നത്. 2011ല്‍ പ്ലാറ്റിനിയുടെ അക്കൗണ്ടിലേക്ക് 20 ലക്ഷം ഡോളര്‍ അനധികൃതമായി മാറ്റിയ കുറ്റത്തിനാണ് എത്തിക്‌സ് കമ്മിറ്റിയുടെ ഇപ്പോഴത്തെ നടപടി. എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഇരുവരും കുറ്റം നിഷേധിച്ചിരുന്നു.