മര്‍കസ് ഓര്‍ഫന്‍കെയര്‍ ഫണ്ട് വിതരണം ചെയ്തു

Posted on: December 21, 2015 12:11 am | Last updated: December 21, 2015 at 12:11 am

കുന്ദമംഗലം: റിലീഫ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ആര്‍ സി എഫ് ഐ)യുടെ ആഭിമുഖ്യത്തില്‍ അനാഥ കുട്ടികള്‍ക്ക് മര്‍കസ് ഓര്‍ഫന്‍ കെയര്‍ ഫണ്ട് വിതരണം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഇരുന്നൂറോളം കുട്ടികള്‍ക്കാണ് ഇരുപത് ലക്ഷത്തിലധികം രൂപയുടെ ഫണ്ട് വിതരണം ചെയ്തത്. പാലക്കാട്, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള അനാഥ വിദ്യാര്‍ഥികളും അവരുടെ കുടുംബങ്ങളും ചടങ്ങില്‍ സംബന്ധിച്ചു. മര്‍കസ് റൈഹാന്‍ വാലി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി ഡി ജോസഫ് ഉദ്ഘാടനം ചെയ്തു. എ സി കോയ മുസ്‌ലിയാര്‍, ഉബൈദ് സഖാഫി, കുഞ്ഞൂട്ടി മാസ്റ്റര്‍, മുഹമ്മദ് മാസ്റ്റര്‍, യൂസുഫ് നൂറാനി, റശീദ് പുന്നശ്ശേരി പ്രസംഗിച്ചു.