ഒന്നിച്ചുള്ള പോരാട്ടത്തിലൂടെ മാത്രമേ ഫാസിസത്തെ ചെറുക്കാനാകൂ: ഡോ. പി എം. ഭാര്‍ഗവ

Posted on: December 20, 2015 1:26 pm | Last updated: December 20, 2015 at 4:46 pm
SHARE

agaist-fascismതിരുവനന്തപുരം: ഒന്നിച്ചുനിന്നുള്ള പോരാട്ടത്തിലൂടെ മാത്രമേ ഫാസിസത്തെ ചെറുക്കാനൂ എന്ന് പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ.പി എം. ഭാര്‍ഗവ. ശാസ്ത്രം എന്ന വാക്ക് ഉപയോഗിക്കാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വര്‍ഗീയ-ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന മനുഷ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളില്‍ പ്രതിഷേധിച്ച് പി എം ഭാര്‍ഗവ പത്മഭൂഷണ്‍ തിരിച്ചു നല്‍കിയിരുന്നു.

baby-3അതേസമയം സിപിഐഎം പി ബി അംഗം എം എ ബേബി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ പ്രതിഷേധമുണ്ടായി. ടി പി ചന്ദ്രശേഖരന്റെ ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകള്‍ ഉര്‍ത്തി പത്തോളം പേര്‍ എഴുന്നേറ്റ് നിന്നു. എന്നാല്‍ ഇവര്‍ മുദ്രാവാക്യം വിളിക്കുകയോ ബഹളംവയ്ക്കുകയോ ചെയ്തില്ല. പ്രതിഷേധത്തില്‍ കുഴപ്പമില്ലെന്ന് വ്യക്തമാക്കിയ ബേബി നിശബ്ദ പ്രതിഷേധത്തിനിടെ പ്രസംഗം ആരംഭിച്ചു. പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് സംഘാടകരും വ്യക്തമാക്കി. ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ അവിഭാജ്യഘടകമാകാന്‍ ഇടതുപക്ഷം ആത്മപരിശോധന നടത്തേണ്ടതുണ്ടെന്ന് എം എ ബേബി പറഞ്ഞു. കവി സച്ചിദാനന്ദന്‍, കാനം രാജേന്ദ്രന്‍, ഷഹബാസ് അമന്‍, ലീന മണിമേഖല തുടങ്ങി നിരവധി പ്രമുഖര്‍ എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here