ചെല്‍സിക്ക് ജയം !

Posted on: December 20, 2015 7:04 am | Last updated: December 20, 2015 at 12:07 pm

 

മൗറീഞ്ഞോയ അനുകൂലിച്ച് ചെല്‍സി ആരാധകര്‍
മൗറീഞ്ഞോയ അനുകൂലിച്ച് ചെല്‍സി ആരാധകര്‍

ലണ്ടന്‍: ഹൊസെ മൗറീഞ്ഞോയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് ശേഷം ആദ്യമായി പ്രീമിയര്‍ ലീഗില്‍ കളിക്കാനിറങ്ങിയ ചെല്‍സിക്ക് മിന്നുന്ന ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഹോംഗ്രൗണ്ടില്‍ അവര്‍ സണ്ടര്‍ലാന്‍ഡിനെ പരാജയപ്പെടുത്തി.
അതേ സമയം കാണികളൊന്നടങ്കം മൗറീഞ്ഞോയെ പിന്തുണച്ചു കൊണ്ടാണ് സ്റ്റേഡിയത്തിലെത്തിയത്. ഹൊസെ താങ്കളാണ് ഞങ്ങളുടെ സ്‌പെഷ്യല്‍ എന്ന പ്ലക്കാര്‍ഡുകള്‍ ഗാലറിയില്‍ ഉയര്‍ന്നു. കോസ്റ്റ ഉള്‍പ്പടെയുള്ള കളിക്കാരെ കൂക്കിവിളിക്കാനും അവര്‍ മറന്നില്ല. ഇവാനോവിച് (5), പെഡ്രോ(13), ഓസ്‌കര്‍ (50) എന്നിവരാണ് ചെല്‍സിക്കായി സ്‌കോര്‍ ചെയ്തത്. അതേ സമയം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 1-2ന് നോര്‍വിചിനോട് തോറ്റു. ടോട്ടനം 2-0ന് സതംപ്ടണെ കീഴടക്കിയപ്പോള്‍ എവര്‍ട്ടന്റെ തട്ടകത്തില്‍ 2-3ന് ലീസെസ്റ്റര്‍ തകര്‍പ്പന്‍ ജയം നേടി. ഇതോടെ ലീസെസ്റ്റര്‍ 38 പോയിന്റുമായി ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടര്‍ന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 29 പോയിന്റുമായി അഞ്ചാംസ്ഥാനത്തേക്ക് വീണപ്പോള്‍ ടോട്ടനം29 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് കയറി.