മുല്ലപ്പെരിയാര്‍: ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; നാല് ഷട്ടറുകള്‍ തുറന്നു

Posted on: December 20, 2015 11:05 am | Last updated: December 20, 2015 at 5:36 pm

Mullaperiyar dam 2തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഇതോടെ ഇന്ന് പുലര്‍ച്ചെ സ്പില്‍വേയിലെ നാല് ഷട്ടറുകള്‍ അരയടി വീതം തുറന്നു. മുന്നറിയിപ്പ് നല്‍കാതെയായിരുന്നു തമിഴ്‌നാട് ഷട്ടറുകള്‍ തുറന്നത്. പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. 141.7 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.
സെക്കന്‍ഡില്‍ 3200 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകി എത്തിക്കൊണ്ടിരിക്കുന്നതിനാല്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141 അടിയില്‍ തുടരുമ്പോള്‍ മിനിറ്റില്‍ 161 ലീറ്റര്‍ വെള്ളമാണ് ഗാലറിയിലൂടെ ഒലിച്ചിറങ്ങുന്നത്.
ഇതുവരെ രേഖപ്പെടുത്തിയതിലെ റെക്കോര്‍ഡ് സ്വീപ്പേജാണ് ഉപസമിതി പരിശോധനയില്‍ കണ്ടെത്തിയത്. ജലനിരപ്പ് 125 അടിയായിരുന്നപ്പോള്‍ 72 ലിറ്റര്‍ മാത്രമായിരുന്നു സ്വീപ്പേജ്.