മൈക്രോസോഫ്റ്റ് ലൂമിയ 550 ഇന്ത്യയില്‍ പുറത്തിറക്കി

Posted on: December 19, 2015 8:00 pm | Last updated: December 19, 2015 at 8:00 pm
SHARE

microsoft_lumia_550_screenവിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റ് ലൂമിയ 550 ഇന്ത്യയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ ആഴ്ച്ചയാണ് ഫോണ്‍ യൂറോപ്പില്‍ വിപണിയിലിറക്കിയത്. ബുധനാഴ്ച്ച മുതല്‍ ഇന്ത്യന്‍ വിപണിയിലും ഫോണ്‍ വില്‍പനക്കെത്തും. ഗ്ലോസി വൈറ്റ്, മാറ്റ് ബ്ലാക്ക് നിറങ്ങളിലുള്ള മോഡലുകള്‍ക്ക് 9,399 രൂപ മുതലാണ് വില. വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റിന്റെ ഏറ്റവും വില കുറഞ്ഞ ഫോണ്‍ ആണ് ലൂമിയ 550.

1.1 ജിഎച്ച്ഇസഡ് ക്വാഡ്‌കോര്‍ ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ പ്രൊസസര്‍, 1 ജിബി റാം, 8 ജിബി ഇന്റേര്‍ണല്‍ മെമ്മറി, 5 മെഗാ പിക്‌സല്‍ ക്യാമറ, 2 മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറ തുടങ്ങിയവയാണ് ഫോണിന്റെ സവിശേഷതകള്‍. 2100 എംഎഎച്ച് ആണ് ബാറ്ററി കപ്പാസിറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here